Welcome, visitor! [ Register | LoginRSS Feed  | 

Before Renovating Your House

| Uncategorized | March 20, 2017

നിലവിലെ വീട് പൊളിച്ചുപണിയുന്നത് ഭാരിച്ച ചെലവുകള്‍ വരുത്തിവയ്ക്കുമെന്നതിനാല്‍ കഴിവതും ഒഴിവാക്കുക തന്നെയായിരിക്കും ബുദ്ധി. എന്നാല്‍ പൊളിച്ചുപണിഞ്ഞേ മതിയാകൂ എന്നുണ്ടെങ്കില്‍ പൊളിച്ചുപണിയുക തന്നെ വേണം. സാമ്പത്തികമോ വ്യക്തിപരമായ മറ്റു കാരണങ്ങളാലോ അതു മാറ്റിവയ്ക്കുന്നത് പിന്നീട് ബുദ്ധിമോശമായെന്നു തോന്നാം.
പുതുക്കിപ്പണിയുമ്പോള്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്കു പോലും സ്ഥാനമില്ല എന്നോര്‍ക്കുക. ചില്ലറ അസൗകര്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കരുത്. വീടു പുതുക്കിപ്പണിയുമ്പോള്‍ ഒരു കാര്യം മനസ്സില്‍ ആദ്യവസാനം സൂക്ഷിക്കുക. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും. അതിനാല്‍ ഏച്ചുകെട്ടാതെ, പിഴവുകള്‍ക്ക് ഇടംകൊടുക്കാതെ പണികള്‍ പൂര്‍ണമായി ചെയ്തുതീര്‍ക്കാന്‍ ശ്രദ്ധിക്കണം. പുതുക്കിപ്പണിത വീടു കണ്ടാല്‍ പുതുക്കിപ്പണിതതാണെന്ന് ഒരു കാരണവശാലും തോന്നരുത്, പുതിയതായിത്തന്നെ തോന്നണം. അതാണ് പുനര്‍നിര്‍മാണത്തിലെ വൈദഗ്ധ്യം എന്നു പറയുന്നത്.
പുതിയ വീടിനായുള്ള പ്‌ളാന്‍ വരയ്ക്കുന്നതുപോലെ തന്നെ പുതുക്കിപ്പണിയാനുള്ള വീടിന്റെ പ്‌ളാനും വരയ്ക്കണം. പ്‌ളാന്‍ തൃപ്തികരമായി വരച്ച് അന്തിമമായി തീരുമാനിച്ചതിനു ശേഷമേ പണികള്‍ തുടങ്ങാവൂ. അല്ലെങ്കില്‍ ബജറ്റ് ഉദ്ദേശിച്ചടത്തു നില്‍ക്കാതെ വരും.
പുതുക്കിപ്പണിയുന്ന വീടിന്റെ ഭംഗിയെക്കളുപരി സൗകര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുക. ഓരോ മുറിയിലും ഫര്‍ണിച്ചറിടേണ്ട സ്ഥാനം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യക ശ്രദ്ധ ചെലുത്തണം.
നിലവിലുള്ള വീടിന്റെ ആകൃതി, പ്രത്യേകതകള്‍, ഘടന എന്നിവയ്ക്ക് അനുസൃതമായ രീതിയില്‍ വേണം വീട് പുതുക്കിപ്പണിയാന്‍.
വ്യക്തവും കൃത്യവുമായ പ്‌ളാനിങ്ങാണ് ഏതൊരു കാര്യത്തിന്റെയും വിജയത്തിനാധാരം. കെട്ടിടം പുതുക്കിപ്പണിയുന്നതിലും ബാധകമാണ് ഇക്കാര്യം. ആകെയുള്ള ചെലവു കുറയുമെന്നതാണ് ഇതിന്റെ മെച്ചം.
അടിത്തറ ഉറപ്പുള്ളതാണോ, ഭിത്തി ബലമുള്ളതാണോ, ചെറിയ ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടോ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കണം. എന്നിട്ടു മാത്രമേ പുതുക്കിപ്പണി ആരംഭിക്കാവൂ.
പഴയ ഇലക്ട്രിക് വയറിങ്, സ്വിച്ചുകള്‍, പാനല്‍ ബോര്‍ഡുകള്‍ എന്നിവ മാറ്റി ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഇലക്ട്രിക്കല്‍ ഫിറ്റിങ്‌സ് സ്ഥാപിക്കുക. പ്‌ളംബിങ് ഫിറ്റിങ്‌സും പുതിയവ സ്ഥാപിക്കണം. ഇവയ്ക്കു രണ്ടിനും കാലപ്പഴക്കത്താല്‍ തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല കറന്റും ജലവും പാഴാകുന്നത് ഒഴിവാക്കുകയും ചെയ്യാം.
(തുടരും)

Leave a Reply

  • Before Renovating Your House

    by on March 20, 2017 - 0 Comments

    നിലവിലെ വീട് പൊളിച്ചുപണിയുന്നത് ഭാരിച്ച ചെലവുകള്‍ വരുത്തിവയ്ക്കുമെന്നതിനാല്‍ കഴിവതും ഒഴിവാക്കുക തന്നെയായിരിക്കും ബുദ്ധി. എന്നാല്‍ പൊളിച്ചുപണിഞ്ഞേ മതിയാകൂ എന്നുണ...

    GetReadyWebsite - Get a Money Making Website Online! GetReadyWebsite.com - Make Money online!

    Blog Categories

    Categories

    Archives

    Please wait...

    Subscribe to our newsletter

    Want to be notified when our article is published? Enter your email address and name below to be the first to know.